ബംഗളുരുവിൽ എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ ഇരുപത് ലക്ഷം രൂപയുമായി വാനിന്റെ ഡ്രൈവർ കടന്നു കളഞ്ഞു. പിന്നീട് നടത്തിയ അന്വേഷത്തിൽ വാനും പണവും എച്ച്എസ്ആർ ലേ ഔട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അസം സ്വദേശിയായ ഡ്രൈവർ ഹുസൈനായി പൊലീസ് അന്വേഷണം തുടങ്ങി. മുരുഗേശപാളയത്തിലെ എടിഎമ്മിൽ പണം നിറക്കാൻ സുരക്ഷ ഉദ്യോഗസ്ഥനും ജീവനക്കാരും പോയപ്പോഴാണ് ഹുസൈൻ വാനുമായി കടന്നുകളഞ്ഞത്.

കഴിഞ്ഞ മാസം എടിഎമ്മിൽ നിറക്കാനായി പോയ ഒരു കോടി മുപ്പത്തിയേഴ് ലക്ഷം രൂപയുമായി കടന്നകളഞ്ഞ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.