ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വേഷം മാറിയെത്തിയ ഡിവെെഎഫ്ഐ ഗുണ്ട എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു

പമ്പ: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നുള്ള സപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായി ശബരിമല നട തുറന്നപ്പോള്‍ നാടകീയ സംഭവങ്ങളാണ് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തുമെല്ലാം അരങ്ങേറിയത്. തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അനിഷ്ട സംഭവങ്ങള്‍ പിന്നെയും തുടര്‍ന്നു.

കൂടാതെ, സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുപാട് വ്യാജ പ്രചാരണങ്ങളും ചില കേന്ദ്രങ്ങള്‍ അഴിച്ചു വിട്ടുക്കൊണ്ടിരുന്നു. ഇപ്പോള്‍ അത്തരമൊരു പ്രചാരണം കൂടി പൊളിഞ്ഞിരിക്കുകയാണ്. ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം വേഷം മാറിയെത്തിയ ഡിവെെഎഫ്ഐ ഗുണ്ട എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു.

പ്രധാനമായും സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഈ വ്യാജ പ്രചാരണം നടന്നത്. ഭക്തരെ തല്ലിചതയ്ക്കാന്‍ ഡിവെെഎഫ്ഐക്കാരെ ഇറക്കിയിരിക്കുകയാണെന്ന് പ്രചരിപ്പിക്കാനായിരുന്നു തൊടുപുഴ സ്വദേശിയും കെ എ പി അഞ്ചാം ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസറുമായ ആഷിഖിന്റെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണം നടത്തിയത്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ പ്രാചരണത്തെയും പൊളിച്ചടുക്കിയിരിക്കുകയാണ്.