കനറാ ബാങ്കിന്റെ മെഡിക്കല്‍ കോളേജ് ശാഖയിലുണ്ടായിരുന്ന വിനീതിന്റെ അക്കൗണ്ടില്‍ നിന്ന് 49,000 രൂപയാണ് നഷ്ടമായത്. പ്രവാസി മലയാളിയായ അരവിന്ദിന്റെ പട്ടം ആക്സിസ് ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് 52,000 രൂപ നഷ്ടമായത്. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വിവിധം എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ലഭിക്കുകയായിരുന്നു. അപ്പോഴാണ് തട്ടിപ്പ് വിവരം അറിഞ്ഞത്. തുടര്‍ന്ന് ബാങ്കില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇന്ന് ബാങ്കുകള്‍ അവധിയായതിനാല്‍ സാധിച്ചില്ലെന്ന് അരവിന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടര്‍ന്ന് ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടെങ്കിലും അവര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നില്ല. രണ്ട് സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാങ്കുകളെല്ലാം ഇന്ന് അവധിയായതിനാല്‍ വിശദമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല.