പാറ്റ്ന: ബീഹാറിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പങ്കജ് മിശ്രയ്ക്ക് വെടിയേറ്റു. ഹിന്ദി പത്രമായ രാഷ്ട്രീയ സഹാറയുടെ ജേര്‍ണലിസ്റ്റാണ് പങ്കജ് മിശ്ര. ബീഹാറിലെ അര്‍വാള്‍ ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് മിശ്രയെ വെടിവച്ചത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ബംഗലൂരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിന്‍റെ കൊലപാതകം നടന്ന് രണ്ട് ദിവസം കഴിയും മുന്‍പാണ് പുതിയ സംഭവം. ഗുരുതരമായി നിലയിലുള്ള മിശ്രയെ പിന്നീട് പാറ്റ്നയിലെ ആശുപത്രിയിലേക്ക് വിദഗ്ദചികില്‍സയ്ക്കായി മാറ്റി.
ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയുമായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അക്രമകാരികള്‍ ആക്രമിച്ചതെന്നും. പണം മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടിയിലാണ് മിശ്രയ്ക്ക് വെടിയേറ്റത് എന്നുമാണ് വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസ് റജിസ്ട്രര്‍ ചെയ്ത പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലാണെന്ന് അറിയിച്ചു.
