സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍. പട്ടികയിലെ 42ാം പേരിലുള്ള ദേവസിഗാമണി പുരുഷനാണ്.
ചെന്നൈ: സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍. പട്ടികയിലെ 42ാം പേരിലുള്ള ദേവസിഗാമണി പുരുഷനാണ്. നാല്‍പ്പത്തിരണ്ടുകാരനായ ദേവസിഗാമണി 18 അംഗ സംഘത്തോടൊപ്പമാണ് ദര്‍ശനം നടത്തിയത്. ദർശനം നടത്തിയ 51 യുവതികളുടെ പട്ടികയിൽ പുരുഷനാണെന്ന് വ്യക്തമാകുന്ന മൂന്നാമത്തെയാളാണ് ദേവസിഗാമണി.

പുതുച്ചേരിയിലെ ടാക്സി ഡ്രൈവറായ ശങ്കറും ചെന്നൈ സ്വദേശി പരംജ്യോതിയുമാണ് പട്ടികയിലുള്ള മറ്റ് പുരുഷന്മാര്‍. ദേവസിഗാമണി ഡിസംബര്‍ 18-നാണ് ഓണ്‍ലൈനായി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ലഭിച്ച പാസില്‍ സ്ത്രീയെന്നാണ് വന്നത്. ഇതേ പാസുമായി പൊലീസ് ദേവസിഗാമണിയെ ദര്‍ശനം നടത്താന്‍ അനുവദിക്കുകയായിരുന്നു. ഇതാകാം ആശയക്കുഴപ്പത്തിന് കാരണമെന്ന് ദേവസിഗാമണി പറഞ്ഞു.
