ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ മച്ചൽ സെക്ടറിൽ പാകിസ്ഥാൻ സേന നടത്തിയ വെടിവയ്പ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. അതേസമയം സോപ്പാറിൽ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ഇവരിൽ നിന്നും ആയുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തു.

അതിര്‍ത്തിയിലെ വെടിനിര്‍ത്തൽ കരാര്‍ ലംഘനത്തിൽ പ്രതിഷേധിച്ച് ഇന്ത്യയും പാകിസ്ഥാനും ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി. ഒരാഴ്ചയ്ക്കിടെ 16 തവണ വെടിനിര്‍ത്തൽ കരാ‍ര്‍ ലംഘിച്ചതിനാണ് ഇന്ത്യയുടെ പ്രതിഷേധം. ഇന്നലെ ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ പ്രത്യാക്രമണത്തിൽ 10 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ നാലു നാട്ടുകാരാണ് മരിച്ചതെന്നാണ് പാകിസ്ഥാന്‍റെ ആരോപണം.

സാപ്പോറിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.