Asianet News MalayalamAsianet News Malayalam

ബാര്‍ കോഴ: കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം

Another vigilance probe against K.Babu over bar scam
Author
Thiruvananthapuram, First Published Jun 22, 2016, 12:04 AM IST

തിരുവനന്തപുരം: മുൻ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ വീണ്ടും വിജിലൻസ് അന്വേഷണം. ഹോട്ടലുടമകള്‍ നൽകിയ പകാതിയുടെ അടിസ്ഥാനത്തിലാണ് ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടത്.  

കെ.ബാബു മന്ത്രിയായിരുന്നപ്പോള്‍ ചെയ്തിട്ടുള്ള മുഴവൻ നടപടികളും പരിശോധിക്കണം എന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്. ബാർ ലൈസൻസുകള്‍ നൽകുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും , മദ്യനയം രൂപീകരിച്ചതിലും അഴിമതിയുണ്ടെന്നാണ് കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രയിൽസ് അസോസിയേഷൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയിട്ടുള്ള പരാതി. ബാർഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ ഇടനിലക്കാരായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു.

എറണാകുളം റെയ്‍ഞ്ചിനോട് അന്വേഷണം നടത്താനാണ് വിജിലന്‍സ് ഡയറക്ടർ ജേക്കബ് തമസ് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ബാറുമട വി.എം.രാധാകൃഷ്ണൻ ബാർ ലൈസൻസ് നൽകാത്തതിലെ പരിഭവമാണ് പരാതിക്ക് കാരണമെന്നും കെ.ബാബു പ്രതികരിച്ചു.

ബാർ ലൈസൻസ് നൽകുന്നതിൽ കെ.ബാബു അഴിമതി കാണിച്ചുവെന്ന ആരോപണത്തിൽ രണ്ടാമത്ത അന്വേഷണമാണിത്. ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റെയ്ഞ്ച് എസ് പി നിശാന്തിനി നടത്തിയ അന്വേഷണത്തിൽ കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് പുതിയ അന്വേഷണം നടക്കുന്നത്.

Follow Us:
Download App:
  • android
  • ios