ഉത്സവപ്പറമ്പിലെ മേളപ്പെരുക്കത്തിനൊപ്പം താളത്തിൽ തുള്ളിച്ചാടിയ പാര്‍വ്വതി എന്ന പെണ്‍കുട്ടിക്ക് പിന്നാലെ ഇതാ മറ്റൊരു മേളപ്രേമി കൂടി. 

ഉത്സവപ്പറമ്പിലെ മേളപ്പെരുക്കത്തിനൊപ്പം താളത്തിൽ തുള്ളിച്ചാടിയ പാര്‍വ്വതി എന്ന പെണ്‍കുട്ടിക്ക് പിന്നാലെ ഇതാ മറ്റൊരു മേളപ്രേമി കൂടി. തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത് എടതിരിത്തിയില്‍ നടന്ന മേളത്തിനിടെയാണ് പെണ്‍കുട്ടിയുടെ കിടിലന്‍ അടുപൊളി നൃത്തം. 

ആദ്യം ചെണ്ട കോലെടുത്ത് കൊട്ടിത്തുടങ്ങിയ പെണ്‍കുട്ടിയെ മേളക്കാരിലൊരാള്‍ നൃത്തം ചെയ്യാന്‍ ക്ഷണിച്ചതോടെ മേളക്കാരുടെ നടുവിലേക്കുച്ചെന്നായിരുന്നു പിന്നെ പെര്‍ഫോമന്‍സ്. പിന്നീട് 'ബാലേട്ടന്‍ മോളല്ലേടി നിന്നെ ഞാന്‍ ബാല്യത്തില്‍ കണ്ടതല്ലേ..' എന്ന മേളത്തിനൊപ്പം കിടിലന്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആനയടിപ്പൂരത്തിനിടെ മേളപ്പെരുക്കത്തിനൊപ്പം ന്യത്തം ചെയ്ത പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ താരമായത്.