വല്ലാര്‍പാടം സ്വദേശി നിഖില്‍ ജോസ് എന്ന യുവാവിനു നേരെയാണ് ആക്രമണം നടന്നത്. ഭാര്യയും ആറുമാസം മാത്രം പ്രായമായ കുഞ്ഞിനുമൊപ്പം ജീപ്പില്‍ വരുമ്പോഴായിരുന്നു സംഭവം.പിറകെ വന്ന ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം.എടവനക്കാട്ടെ പെട്രോള്‍ പമ്പില്‍ വച്ചാണ് സംഭവം.ജീപ്പിന് പിന്നിലിരുന്ന യുവാവിനെ നേരേയായിരുന്നു ആദ്യം ആക്രമണം.തടയാന്‍ ചെന്ന നികിലിനു നേരേയായി പിന്നെ.

മര്‍ദനം തുടങ്ങിയപ്പോള്‍ നികില്‍ ചെറുത്തതോടെ കത്തിയെടുത്ത് വീശുകയായിരുന്നു.നികിലിന് ദേഹമാസകലം പരിക്കേറ്റു.ഭാര്യ കൂടി നിന്നവരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും ഇടപെട്ടില്ല.ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍.പമ്പിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചെങ്കിലും ഇവരെ പിടികൂടാന്‍ പോലീസിനായില്ല.

സംഭവത്തിന്‍റെ ദൃക്സാക്ഷികളുടെ മൊഴിയും,വാഹനനമ്പരും പോലീസിന് ലഭിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ആക്രമികളെ പിടികൂടാന്‍ ഡിജിപി ഇടപെട്ട് ഗുണ്ടാവിരുദ്ധ സ്ക്വാഡ് രൂപീകരിച്ചത്.റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണമെന്നും ഡിജിപി അറിയിച്ചു.