തെങ്ങും വാഴകളും വെട്ടിനശിപ്പിച്ചു  

ആലപ്പുഴ: ഏപ്രില്‍ ഫൂളിന്റെ മറവില്‍ ഹരിപ്പാട് ആറാട്ടുപുഴ കള്ളിക്കാട് പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധ ആക്രമണം. കള്ളിക്കാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്ക് പുറക് വശത്തായി നിന്നിരുന്ന വാഴകളും, തോപ്പില്‍ വിഷ്ണുവിന്റെ പുരയിടത്തില്‍ വാഴകളും, കൊച്ചുകാട്ടില്‍ വിജയന്റെ വീട്ടിലെ തൈതെങ്ങും വാഴകളും ആണ് അക്രമികള്‍ നശിപ്പിച്ചത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വാഴ വെട്ടി നശിപ്പിക്കുകയായിരുന്നു.