പ്രളയശേഷമുണ്ടായ കടുത്ത ചൂട് ആകാം ഉറുമ്പുകൾ ചാകുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജരുടെ പ്രാഥമിക നിഗമനം.
കോഴിക്കോട്: മണ്ണിരകൾ കൂട്ടത്തോടെ ചത്തു പൊന്തിയതിന് പിന്നാലെ ഉറുമ്പുകളും ചത്ത് വീഴുന്നു. കോഴിക്കോട് നഗരത്തോട് ചേർന്ന സ്ഥലത്താണ് ഈ അപൂർവ്വ പ്രതിഭാസം. പ്രളയശേഷമുണ്ടായ കടുത്ത ചൂട് ആകാം ഉറുമ്പുകൾ ചാകുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജരുടെ പ്രാഥമിക നിഗമനം.
കോഴിക്കോട് നഗരത്തോട് ചേർന്ന കോട്ടൂളി പ്രദേശത്താണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. വെയിലേറ്റ് കരിഞ്ഞ് വീഴും പോലെ ഉറുമ്പുകൾ കൂട്ടത്തോടെ ചത്ത് വീഴുന്നു. നീറുകൾ അഥവാ പുളിയുറുമ്പ് വിഭാഗത്തിൽപ്പെട്ട ഉറുമ്പുകളെയാണ് ചത്ത നിലയിൽ കാണുന്നത്.
അന്തരീക്ഷത്തിലെ ചൂട് കൂടിയതാകാം ഉറുമ്പുകൾ ചത്ത് വീഴുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജർ പറയുന്നത്. എന്നാൽ കൂടിയ ചൂട് സഹിക്കാൻ കഴിവുള്ളവയാണ് ഉറുമ്പുകൾ, അതിനാൽ മറ്റെന്തിങ്കിലും പ്രതിഭാസമാണോ ഇതിനു പിന്നിലെന്ന് ശാസ്ത്രീയമായി പഠിക്കണമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
