ഈ റെക്കോര്‍ഡോടെ അനുമോള്‍ തമ്പി ഈ സീസണിലെ മൂന്നാം ദേശീയറെക്കോര്‍ഡ് തികച്ചു. 1500 മീറ്ററിലും 3000 മീറ്ററിലും ഇക്കഴിഞ്ഞ ദേശീയ സ്കൂള്‍ കായിക മേളയിലാണ് അനുമോള്‍ റെക്കോര്‍ഡിട്ടത്. യൂത്ത് മീറ്റിലും ട്രാക്കില്‍ നിന്ന് മടങ്ങിയത് റെക്കോര്‍ഡ് തിളക്കത്തോടെയായിരുന്നു. അനുമോള്‍ ട്രാക്കിലെത്തിയിട്ട് അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ. ഇതിനകം ഒരു അന്താരാഷ്‌ട്ര മെഡലും സ്വന്തമാക്കി. ദോഹയില്‍ നടന്ന യൂത്ത് ഏഷ്യന്‍ മീറ്റില്‍ മുവ്വായിരം മീറ്ററില്‍ വെങ്കല നേട്ടമാണ് അനുമോള്‍ സ്വന്തമാക്കിയത്. മുവ്വായിരം മീറ്ററില്‍ 9.41 മിനിറ്റാണ് അനുമോളിന്‍റെ മികച്ച സമയം.

ഏറെ കഷ്‌ടപാടോടെയാണ് അനുമോള്‍ കായിക രംഗത്ത് പിടിച്ചു നില്‍ക്കുന്നത്. ഇടുക്കി പാറത്തോട് സ്വദേശിയായ അനുമോളുടെ നിത്യ ചെലവുകള്‍
പാചക തൊഴിലാളിയായ അമ്മയുടെ വരുമാനം കൊണ്ടാണ് നടന്നുപോകുന്നത്. ഇപ്പോള്‍ മാര്‍ബേസില്‍ സ്കൂളിലെത്തിയതോടെ ഷിബിടീച്ചറുടെ പരിശീലനത്തിലാണ് ഭാവിയുടെ ഈ കായികതാരം.