ഇംഗ്ലണ്ടില്‍ ചുറ്റിക്കറങ്ങി അനുഷ്കയും കോലിയും

ലീഡ്സ്: ബോളിവുഡ് നടി അനുഷ്കയും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിനെത്തിയതാണ് ഇരുവരും. ഇതിനിടയിലെ ഒഴിവുവേളകളില്‍ കോലിയും അനുഷ്കയും ഷോപ്പിംഗ് നടത്തുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. 

View post on Instagram
 

കൈ നിറയെ ബാഗുകളുമായി ദമ്പതികള്‍ തെരുവിലൂടെ നടന്നുനീങ്ങുന്ന ചിത്രങ്ങളും അനുഷ്ക-കോലി ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്. അനുഷ്കയ്ക്കും കോലിക്കും ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കുമൊപ്പമുള്ള ചിത്രം കെഎല്‍ രാഹുല്‍ പങ്കുവച്ചിരുന്നു. ഇവര്‍ക്കൊപ്പമുള്ള ട്രെയിന്‍ യാത്ര മനോഹരമെന്നാണ് രാഹുല്‍ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

View post on Instagram
 
View post on Instagram
 

ഇംഗ്ലണ്ടിനെതിരായ ടിട്വന്‍റിയില്‍ ഇന്ത്യയുടെ വിജയം ആഘോഷിച്ച് ധോണിയുടെ ഭാര്യ സാക്ഷി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തില്‍ സാക്ഷിയ്ക്കൊപ്പം അനുഷ്ക ശര്‍മ്മ, നെഹ്റയുടെ ഭാര്യ റുഷ്മ,  ശിഖര്‍ ധവാന്‍റെ മകള്‍ ആലിയ, റിയ, ക്രുണാല്‍ പാണ്ഡെയുടെ ഭാര്യ പന്‍ഖുരി ശര്‍മ എന്നിവരെയും കാണാം.

View post on Instagram
 
View post on Instagram