സഖ്യകക്ഷികൾക്ക് യാതൊരു പരിഗണനയും നൽകാൻ ബിജെപി തയ്യാറാകത്തതുകൊണ്ടാണ് യുപിയിൽ ഒറ്റയ്ക്ക് നീങ്ങാൻ തീരുമാനിച്ചതെന്ന് അപ്നാ ദള്‍ കണ്‍വീനര്‍ അനുപ്രിയ പട്ടേല്‍

ലക്നൗ: ഉത്തർപ്രദേശില്‍ എൻഡിഎയിലെ ഭിന്നതയെ തുടര്‍ന്ന് അപ്നാദൾ സഖ്യമുപേക്ഷിച്ചു. അപ്നാദൾ കൺവീനറും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേലാണ് തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടെ മുതിർന്ന നേതാക്കളുമായി പലതവണ ചർച്ച നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ പ്രശ്നപരിഹാരത്തിന് അവർ തയ്യാറായില്ല. സഖ്യകക്ഷികൾക്ക് യാതൊരു പരിഗണനയും നൽകാൻ ബിജെപി തയ്യാറാകത്തതുകൊണ്ടാണ് യുപിയിൽ ഒറ്റയ്ക്ക് നീങ്ങാൻ തീരുമാനിച്ചതെന്നും അനുപ്രിയ പട്ടേൽ പറഞ്ഞു. എന്നാൽ പ്രശ്നം ഉത്തർപ്രദേശിൽ മാത്രമാണെന്നും ദേശീയ തലത്തിൽ എൻഡിഎഘടകകക്ഷിയായി തുടരുമെന്നും അപ്നാദൾ ദേശീയ പ്രസി‍ഡന്റ് ആശിഷ് പട്ടേൽ വ്യക്തമാക്കി.