ദില്ലി: ഡെങ്കിപനി ബാധിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ച ഇരുപത്തിരണ്ടുകാരിയെ ബലാല്‍സംഗംചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. ഗുജറാത്തിലെ അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ ചൗഹാനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ മരുന്ന് കുത്തിവെച്ച് ഡോക്ടര്‍ തന്നെബലാല്‍സംഗം ചെയ്ത എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 

മെഡിക്കല്‍ പരിശോധനയില്‍ ബലാല്‍സംഗം നടന്നതായി തെളിഞ്ഞിട്ടുണ്ട്. ഡോക്ടറെ കൂടാതെ ഒരു ആശുപത്രിജീവനക്കാരനും പിടിയിലായിട്ടുണ്ട്.