ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ദീർഘകാലം ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് അപ്പോളോ ആശുപത്രിയുടെ വാർത്താകുറിപ്പ്. ശ്വാസതടസം ഒഴിവാക്കാൻ തുടർച്ചയായി ശ്വസന സഹായം നൽകുന്നുണ്ട്. ശ്വാസ തടസത്തിനും അണുബാധയ്ക്കുമുളള മരുന്നുകൾ തുടരും.
ലണ്ടനില്‍ നിന്നെത്തിയ ഡോ. റിച്ചാര്‍ഡ് ബെയ്‌ലിന്റെയും എയിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെയം സംഘം നാളെയും പരിശോധനകൾ തുടരും. രണ്ടാഴ്ച മുമ്പാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രിവൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അണുബാധതയ്‌ക്കു ചികില്‍സ തുടരുകയാണെന്നും നില മെച്ചപ്പെടുന്നുണ്ടെന്നും അപ്പോളോ ആശുപത്രി ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.ശ്വസനസഹായം നല്‍കുന്നതിനൊപ്പം അണുബാധ നീക്കുന്നതിനുള്ള ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.
