പാലക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ്, കാസര്‍കോഡ് സ്വദേശി അബൂബക്കര്‍ സിദ്ധിക്ക്, മലപ്പുറം ചീക്കോട്ട് വാവൂര്‍ മഞ്ഞോട്ടുചാലില്‍ ഫൈസല്‍ മഞ്ഞോട്ട് ചാലില്‍ എന്നിവരുടെ വധശിക്ഷയാണ് അപ്പീല്‍ കോടതിയും ശരിവച്ചിരിക്കുന്നത്. ഇവരോടെപ്പം കേസില്‍ ഉള്‍പ്പെട്ട 41-ന് കാരിയായ ഒരു ശ്രീലങ്കന്‍ സ്ത്രിയെയും തൂക്കിക്കൊല്ലാന് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 19ന് മയക്കുമരുന്ന് കേസിലാണ് ഇവര്‍ പിടിയിലായത്. നാട്ടില് നിന്ന് ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതായാണ് പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്ന കുറ്റം. 

ഈ വര്‍ഷം മാര്‍ച്ച് ഏഴിനാണ് കേസില്‍ ക്രിമിനല്‍ കോടതി ബഞ്ച് നാലുപേര്‍ക്കും വധശിക്ഷ വിധിച്ചത്. ലഹരി വസ്തു അടക്കം പ്രതിയെ ജലീബ് അല്‍ ശുയൂഖിലെ താമസ സ്ഥലത്ത് നിന്നും പിടിക്കുകയായിരുന്നു. ഇയാളുടെ ഫോണ്‍ രേഖ പരിശോധിച്ചാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്യത്. ഇതില്‍ ലഹരി വസ്തു കൊണ്ടു വന്നയാളെ ഏയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടു വന്ന ടാക്‌സിക്കാരനും ഉള്‍പ്പെട്ടിട്ടുണ്ട്. നാലു കിലോയിലധികം ഹെറോയിനാണ് ഇവരില്‍‍ നിന്നും കണ്ടെടുത്തത്. താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന മയക്കു മരുന്നും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇനി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയാണ് ഇവരുടെ മുന്നിലുള്ള വഴി.