കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ വിവേക് തന്‍ഖ ഹൈക്കോടതിയില്‍ എത്തി. തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകരുതെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിയാണ് തന്‍ഖ കോടതിയില്‍ ഹാജരായത്. എന്നാല്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി വിവേക് തന്‍ഖ രംഗത്ത് എത്തിയിരുന്നു. കോടതിയില്‍ ഹാജരാകുന്നത് സുഹൃത്ത് എന്ന നിലയില്‍ മാത്രമാണെന്ന് വിവേക തന്‍ഖ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് വിവേക് തന്‍ഖ പ്രതികരിച്ചത്.
കോണ്‍ഗ്രസിന്‍റെ പ്രതിക്ഷേധം ശക്തമാകുമ്പോള്‍ തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് എം.എം ഹസ്സന്‍ തന്‍ഖയോട് ആവശ്യപ്പെട്ടിരുന്നു. തന്‍ഖ തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നത് ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ഇന്നലെ പ്രതികരിച്ചിരുന്നു.
