ജസ്റ്റിസ് കെ എം ജോസഫിനൊപ്പം കൊളീജിയം മുന്നോട്ടു വച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത് ശരൺ എന്നിവരെ നിയമിക്കാനുള്ള ശുപാർശ നിയമമന്ത്രാലയം അംഗീകരിച്ചു.

ദില്ലി: ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും ഉരുണ്ടു കളിക്കുന്നു. ജസ്റ്റിസ് കെഎം ജോസഫിനെ നിയമിക്കണമെന്ന സുപ്രീം കോടതി കൊളീജിയം ശുപാർശയിൽ കേന്ദ്രം വീണ്ടും തീരുമാനം മാറ്റി വച്ചു. 

ജസ്റ്റിസ് കെ എം ജോസഫിനൊപ്പം കൊളീജിയം മുന്നോട്ടു വച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത് ശരൺ എന്നിവരെ നിയമിക്കാനുള്ള ശുപാർശ നിയമമന്ത്രാലയം അംഗീകരിച്ചു. രണ്ടു പേരുടെയും പേരുകൾ ഉൾപ്പെടുന്ന ഫയൽ ഉടൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കും. 

ജസ്റ്റിസ് കെ.എം ജോസഫിൻറെ നിയമനത്തിൽ കേന്ദ്രം പുനപരിശോധന ആവശ്യപ്പെട്ടെങ്കിലും കൊളീജിയം തള്ളിയിരുന്നു. നിയമനം വൈകുന്നത് കാരണം സുപ്രീംകോടതിയിലെ സീനിയോറിറ്റിയിലും ജസ്റ്റിസ് കെ എം ജോസഫ് താഴെയാകും.