കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്‍റെ മാനേജർ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. അപ്പുണ്ണിയുടെ മുൻകൂ‍ർജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തളളിയിരുന്നു. ഇയാളെ പ്രതിചേർത്തിട്ടില്ലെന്നും ചോദ്യം ചെയ്ത ശേഷം തീരുമാനിക്കുമെന്നുമാണ് സർക്കാരും കോടതിയെ അറിയിച്ചത്. ആലുവ പൊലീസ് ക്ലബിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അപ്പുണ്ണിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിനിടെ മുഖ്യപ്രതി സുനിൽകുമാറിന്‍റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉത്തരവ് പറയും.