കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ മാനേജര്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അപ്പുണ്ണി പൊലീസിന് മുന്നില്‍ ഹാജരായത്. ആലുവ പൊലീസ് ക്ലബിലെ അന്വേഷണസംഘത്തിന്റെ ഓഫീസിലാണ് അപ്പുണ്ണി ഹാജരായത്. നേരത്തെ ചോദ്യം ചെയ്യലിനായി പലതവണ നോട്ടീസ് നല്‍കിയെങ്കിലും അപ്പുണ്ണി ഹാജരായിരുന്നില്ല. രണ്ടാഴ്‌ചയായി അപ്പുണ്ണി ഒളിവിലായിരുന്നു. എന്നാല്‍ സംഭവത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് അപ്പുണ്ണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.