‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് റഹ്മാന്‍ പാടിയത്

മഹാ പ്രളയത്തിന്‍റെ കണ്ണീര്‍ പേറുന്ന കേരളത്തിന് ആശ്വസം പകര്‍ന്ന് ഓസ്കര്‍ ജേതാവ് എ ആര്‍ റഹ്മാന്‍. അമേരിക്കയില്‍ നടന്ന സംഗീത നിശയില്‍ കാതല്‍ ദേശം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായി ‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്.

നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകര്‍ വരവേറ്റത്. ഇതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.