Asianet News MalayalamAsianet News Malayalam

അറക്കൽ ആദിരാജ ആയിഷ സൈനബ ബീവി അന്തരിച്ചു

  • അറക്കൽ ആദിരാജ ആയിഷ സൈനബ ബീവി അന്തരിച്ചു
  • ബറടക്കം ഇന്ന് നാല് മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ
arakkal adiraja ayisha sainaba beevi passed away
Author
First Published Jun 26, 2018, 2:52 PM IST

കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലെ നിലവിലെ സ്ഥാനി സുൽത്താൻ അറക്കൽ ആദിരാജ ആയിഷ സൈനബ ബീവി അന്തരിച്ചു. തലശ്ശേരി ചിറക്കരയിലുള്ള ആയിശ മഹലിൽ വെച്ചായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. അറക്കൽ രാജവംശത്തിലെ മുപ്പത്തിയേഴാം ബീവിയായ ഇവർ 2006 സെപ്തംബർ 27-നാണ് അധികാരമേറ്റത്.

ദീർഘകാലമായി വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് അവശ നിലയിലായിരുന്നു. ഖബറടക്കം ഇന്ന് നാല് മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ നടക്കും. 5 മക്കളാണ്. അറക്കൽ രാജാക്കന്മാരുടെ അധികാര പരിധിയിലുണ്ടായിരുന്ന മുതവല്ലി സ്ഥാനത്തെ പ്രവർത്തനങ്ങളിലൂടെ മകൻ ആദിരാജാ മുഹമ്മദ് റാഫി ശ്രദ്ധേയനായിരുന്നു.

Follow Us:
Download App:
  • android
  • ios