കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. തനിക്ക് വോട്ടിങ് യന്ത്രം നല്‍കിയാല്‍ 72 മണിക്കൂറിനുള്ളില്‍ തിരിമറി നടത്തി കാണിച്ചു തരാമെന്ന് കെജ്രിവാള്‍ പറഞ്ഞു. മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള 300 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ അയച്ചത് നിസാരമായി കാണാനാവില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു. സാങ്കേതികമായി തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസം കഴിയാതെ വോട്ടിംഗ് യന്ത്രങ്ങള്‍ സ്ഥലത്ത് നിന്ന് നീക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന് 45 ദിവസങ്ങള്‍ കഴിയും മുമ്പാണ് യുപിയിലെ വോട്ടിംഗ് മെഷീനുകള്‍ മധ്യപ്രദേശിലേക്ക് എത്തിയതെന്നും കെജ്‍രിവാള്‍ പറഞ്ഞു.

കാണ്‍പൂരില്‍ നിന്നാണ് 300 വോട്ടിംഗ് യന്ത്രങ്ങള്‍ മധ്യപ്രദേശില്‍ എത്തിച്ചത്.