മമത ബാനർജിയുമായി സംസാരിച്ചെന്നും പിന്തുണ അറിയിക്കുന്നുവെന്നും കെജ്രിവാൾ ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. വിചിത്രമായ നടപടികളാണ് മോദിയും അമിത്ഷായും ചേര്‍ന്ന് കാണിക്കുന്നതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത: മോദി-അമിത് ഷാ കൂട്ടുകെട്ട് ജനാധിപത്യവിരുദ്ധവും വിചിത്രവുമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. മമത ബാനർജിയുമായി സംസാരിച്ചെന്നും പിന്തുണ അറിയിക്കുന്നുവെന്നും കെജ്രിവാൾ ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. വിചിത്രമായ നടപടികളാണ് മോദിയും അമിത്ഷായും ചേര്‍ന്ന് കാണിക്കുന്നതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Scroll to load tweet…

മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഎസ്പി നേതാവ് മായാവതി എന്നിവർ മമതയെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.