ഐപിഎൽ വാതുവെപ്പ് നടൻ അർബ്ബാസ് ഖാൻ കുറ്റം സമ്മതിച്ചു

മുംബൈ: ഐപിഎൽ വാതുവെപ്പ് കേസിൽ നടൻ അർബ്ബാസ് ഖാൻ കുറ്റം സമ്മതിച്ചു. വാതുവെപ്പില്‍ 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലിൽ അർബാസ് സമ്മതിച്ചു. ഒറ്റയ്ക്കും പ്രതികള്‍ക്കൊപ്പവുമാണ് അർബ്ബാസ് ഖാനെ ചോദ്യം ചെയ്തത്. 10 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് ഇതിനായി പൊലീസ് തയ്യാറാക്കിയിരുന്നത്.

മേയ് 29 നാണ് വാതുവെപ്പുമായി ബന്ധപ്പെട്ട് ആറു പേരെ പോലിസ് അറസ്റ്റ് ചെയ്തത്. ഇതിൽ സോനു ജലന്‍ എന്ന വാതുവെപ്പുകാരനുമുണ്ടായിരുന്നു. ഇയാളിൽ നിന്നും വാതുവെപ്പുകാര്‍ക്കൊപ്പം അർബ്ബാസ് ഖാൻ നിൽക്കുന്ന ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു.

ഇതോടെയാണ് താനെ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നടനോട് ആവശ്യപ്പെട്ടത്. മുംബൈ ഇന്ത്യന്‍സും പഞ്ചാബും തമ്മിലുള്ള മത്സരത്തിലാണ് വാതുവെപ്പ് നടന്നത് എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഇയാളിൽ നിന്നും മറ്റു ബോളിവുഡ് താരങ്ങൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും കണ്ടെത്തിട്ടുണ്ട്.