കൊല്ലം നഗരത്തിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച ബാറിലെ വനിതാ ജീവനക്കാരിയെയാണ് അഭിഭാഷകനും സുഹൃത്തും ജോലി സ്ഥലത്തും താമസ സ്ഥലത്തും പിന്തുടർന്ന് ശല്യം ചെയ്തത്.

കൊല്ലം: ബാർ ജീവനക്കാരിയായ യുവതിയെ ശല്യം ചെയ്തെന്ന് കേസിൽ അഭിഭാഷകനും സുഹൃത്തും റിമാൻഡിൽ. കൊല്ലം ബാർ അസോസിയേഷൻ അംഗം ചാത്തന്നൂർ ചാമവിള വീട്ടിൽ ഹരിശങ്കർ (32), തോപ്പിൽക്കടവ് ലേക്സൈഡ് അപ്പാർട്‌മെന്റിലെ താമസിക്കാരനായ അർജുൻ ( 35) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.

കൊല്ലം നഗരത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബാറിലെ വനിതാ ജീവനക്കാരിയെയാണ് അഭിഭാഷകനും ഇയാളുടെ സുഹൃത്തും ചേർന്ന് ശല്യം ചെയ്തത്. ഇവരുടെ ജോലിസ്ഥലത്തും താമസസ്ഥലത്തും എത്തി ശല്യം ചെയ്തെന്നായിരുന്നു പരാതി. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.