തിരുവനന്തപുരം: ക്രൈസ്തവസഭകളുമായി ബന്ധപ്പെട്ടുണ്ടാവുന്ന തുടർച്ചയായ വിവാദങ്ങളിൽ വിമർശനവുമായി ആർച്ച് ബിഷപ്പ് സൂസൈപാക്യം. ക്രൈസ്തവ സഭയുടെ പ്രധാനഘടകം വിശുദ്ധിയാണെന്ന് സൂസൈപാക്യം ചൂണ്ടിക്കാട്ടി. ഈ മാതൃക കാട്ടേണ്ടവരാണ് വൈദിക സമൂഹമെന്നും സമൂഹമധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ വൈദിക സമൂഹം ശ്രമിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു