ഇസ്രായേലുമായി കളിക്കേണ്ടിയിരുന്ന മത്സരം റദ്ദാക്കിയതോടെയാണ് മെസിക്കും സംഘത്തിനും മറ്റൊരു മത്സരം ലഭിക്കുക.
ബ്യൂണസ് ഐറിസ്: ലോകകപ്പിന് മുമ്പ് അര്‍ജന്റീനയ്ക്ക് ഒരു സന്നാഹ മത്സരം കൂടി ലഭിച്ചേക്കും. ഇസ്രായേലുമായി കളിക്കേണ്ടിയിരുന്ന മത്സരം റദ്ദാക്കിയതോടെയാണ് മെസിക്കും സംഘത്തിനും മറ്റൊരു മത്സരം ലഭിക്കുക. എന്നാല്‍ എതിരാളികള്‍ ആരെന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല.
സാന്‍ മറീനോ, മാള്‍ട്ട, മോള്‍ഡോവ, ലീഷെന്‍സ്റ്റീന്‍ എന്നീ നാല് ടീമുകളില്‍ ഒന്നായിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍. ശനിയാഴ്ചയാണ് അര്‍ജന്റീന- ഇസ്രായേല്‍ മത്സരം നടക്കേണ്ടിയിരുന്നത്.
ഇതിനിടെ മത്സരം നടത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരിക്കല്‍കൂടി ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നെതന്യാഹു അര്‍ജന്റൈന്‍ പ്രസിന്റ് മൗറീഷ്യോ മക്രിയെ വിളിച്ചുവെന്നാണ് അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ പുറത്ത് വിടുന്ന വിവരങ്ങള്‍.
