പരിശീലകന്‍ സാംപോളിയുടെ മേൽനോട്ടത്തിൽ പ്രത്യേക പരിശീലനം നടത്തിയത്.
റഷ്യ: ഫ്രാന്സിനെതിരായ പ്രീക്വാർട്ടറിന് മുമ്പ് പെനാൽറ്റി തടുക്കുന്നതില് പ്രത്യേക പരിശീലനം നടത്തി അർജന്റീനയുടെ ഗോള് കീപ്പർമാര്. ഫ്രാന്കോ അർമായനി, വെല്ലി കബല്ലെറോ, നെഹ്വെല് ഗുസ്മാന് എന്നിവരാണ് പരിശീലകന് സാംപോളിയുടെ മേൽനോട്ടത്തിൽ പ്രത്യേക പരിശീലനം നടത്തിയത്. നോക്കൗട്ട് റൗണ്ടിലെ നിശ്ചിത സമയത്തും അധികസമയത്തും ടീമുകള് ഒപ്പത്തിനൊപ്പമായാൽ പെനാൽറ്റി ഷൂട്ടൗട്ടാകും വിധി നിർണ്ണയിക്കുക. ഈ പശ്ചാത്തലത്തിലായിരുന്നു പ്രത്യേക പരിശീലനം. നൈജീരിയക്കെതിരെ ഗോളിയായിരുന്ന അർമായനി തന്നെ ഫ്രാന്സിനെതിരെയും അർജന്റീനയുടെ ഗോള് വല കാത്തേക്കും.
