അര്‍ജന്‍റീനയുടെ വമ്പന്‍ തോല്‍വിയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍
മലപ്പുറം: അര്ജന്റീനയുടെ വമ്പന് തോല്വിയില് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്. മെസിയും സംഘവും പ്രീക്വാര്ട്ടറില് കടക്കുമോയെന്ന ആശങ്കയും ഇവര്ക്കുണ്ട്. മലപ്പുറം കിഴക്കേത്തലയിലെ ബിഗ് സ്കീന്. കളി കാണാനെത്തിയ അര്ജന്റീനയുടെ ആരാധകര് കൊട്ടുംപാട്ടും മേളവുമായിരിന്നു.
53ആം മിനിറ്റില് ക്രൊയേഷ്യയുടെ ആദ്യ ഗോള്. ആര്ജന്റീന ആരാധകരുടെ ആഹ്ളാദം ആശങ്കക്ക് വഴിമാറി. കൊട്ടും പാട്ടും ഏറ്റെടുത്ത് ബ്രസീലുകാര്.
തിരിച്ചടിക്കുമെന്ന ആരാധകരുടെ പ്രതീക്ഷ കാക്കാന് മെസിക്കും സംഘത്തിനുമായില്ല. ഫൈനല് വിസില് മുഴങ്ങുമ്പോള് നിറകണ്ണുകളോടെ ആരാധകര്. ഇതേസമയം മറുവശത്ത് അര്ജന്റീന തോറ്റതിന്റെ ആഹ്ലാദത്തിലായിരുന്നു ബ്രസീലിന്റെ ആരാധകര്. ഇതേ സമയം വീട്ടില് നിന്നും എങ്ങനെ പുറത്തിറങ്ങും എന്ന ആശങ്ക മാത്രമാണ് ചില അര്ജന്റീനന് ഫാന്സ് പറയുന്നത്.
