Asianet News MalayalamAsianet News Malayalam

വാദം പൂര്‍ത്തിയായി: യുവതീ പ്രവേശനത്തിനെതിരായ ഹര്‍ജികള്‍ വിധി പറയാനായി മാറ്റി

65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത് കോടതിയിലെത്തിയത്. ഇതില്‍ വളരെക്കുറിച്ച് ഹര്‍ജികളില്‍ മാത്രം വാദം കേട്ട സുപ്രീകോടതി അവശേഷിച്ച ഹര്‍ജിക്കാരോട് അവരുടെ വാദവും നിലപാടുകളും രേഖാമൂലം എഴുതി തരാനാണ് ആവശ്യപ്പെട്ടത്. 

arguments over on Sabarimala review petitions
Author
Delhi, First Published Feb 6, 2019, 3:00 PM IST

ദില്ലി:ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലക്കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിധി പറയാനായി മാറ്റി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച വാദത്തിന്‍റെ ആദ്യഘട്ടത്തില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്കാണ് അവസരം നല്‍കിയത്.

രണ്ടര മണിക്കൂറോളം സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ അഭിഭാഷകര്‍ വാദം നടത്തി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെക്ഷനില്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, ബിന്ദു,കനകദുര്‍ഗ്ഗ എന്നിവരുടെ അഭിഭാഷകന്‍ ഇന്ദിരാ ജെയ്സിംഗ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പുനപരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദിച്ചു.

65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത് കോടതിയിലെത്തിയത്. ഇതില്‍ വളരെക്കുറിച്ച് ഹര്‍ജികളില്‍ മാത്രം വാദം കേട്ട സുപ്രീകോടതി അവശേഷിച്ച ഹര്‍ജിക്കാരോട് അവരുടെ വാദവും നിലപാടുകളും രേഖാമൂലം എഴുതി തരാനാണ് ആവശ്യപ്പെട്ടത്. 

Read More: ശബരിമല ഹർജികളിൽ ഇന്ന് അന്തിമവിധിയില്ല; വാദം പൂർത്തിയായി, വാദങ്ങളുടെ പൂർണരൂപം വായിക്കാം

ഇന്ന് സുപ്രീംകോടതിയിൽ നടന്ന സംഭവങ്ങളെന്തൊക്കെ? പ്രശാന്ത് രഘുവംശത്തിന്‍റെ വിശകലനം ചുവടെ:

Follow Us:
Download App:
  • android
  • ios