ആലപ്പുഴ: റൂബെല്ല വാക്സിന്‍ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി സിപിഎം എ എം എല്‍ എ എം ആരിഫ്. വാക്സിനെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ ഫലപ്രദമായ പ്രചരണങ്ങള്‍ നടത്തണമെന്നും റൂബെല്ല വാക്സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. തന്റെ മക്കള്‍ക്ക് വാക്സിനേഷന്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനേഷനെതിരെ ശക്തമായ പ്രചാരണങ്ങളാണ് സംസ്ഥാനത്ത് നടന്നിരുന്നത്. ശക്തമായ എതിര്‍ പ്രചാരണം നടന്ന മലപ്പുറം ജില്ലയിലായിരുന്നു ഏറ്റവും കുറവ് വാക്സിനേഷന്‍ എടുത്തത്. തുടര്‍ന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണ്ക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ബന്ധമായും റുബെല്ല വാക്സിനെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഹോമിയോ ഡോക്ടര്‍മാരുടെ ശാസ്ത്രീയ സെമിനാറിലായിരുന്നു എംഎല്‍എയുടെ വിവാദ പ്രസ്താവന.
