ന്യൂഡല്‍ഹി: ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു പ്രത്യേക സിബിഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് സിങ്ങിന്‍റെ 60000 അനുയായികൾ കോടതി വളപ്പ് വളഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കോടതി പരിസരത്ത് സൈന്യം വീണ്ടും ഫ്ലാഗ് മാർച്ച് നടത്തി . ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു . റാം റഹീമിനെ തൽക്കാലം സൈനിക കേന്ദ്രത്തിലേക്ക് മാറ്റാൻ ആലോചന നടക്കുകയാണ്.
ഹരിയാനയിൽ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു . അനുയായിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് 15 വര്‍ഷത്തിനു ശേഷം പഞ്ച്കുല പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി .
