ഇസ്ലാമാബാദ്: വിദേശകാര്യ ഉപദേഷ്‌ടാവ് താരിഖ് ഫത്തേമിയെ പുറത്താക്കിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നടപടി തള്ളി പാകിസ്ഥാന്‍ സൈന്യം. താരിഖിനെതിരായ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അതിനാല്‍ പ്രധാനമന്ത്രിയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. പാകിസ്ഥാന്റെ രാഷ്‌ട്രീയ, സൈനിക നേതൃത്വത്തിലുള്ളവര്‍ പങ്കെടുത്ത യോഗത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് തരീഖിനെ നവാസ് ഷെരീഫ് പുറത്താക്കിയത്. സൈന്യവും സര്‍ക്കാരും തമ്മില്‍ ഭിന്നതയുണ്ടെന്നും തീവ്രവാദത്തിനെതിരെ സൈന്യം ഒന്നും ചെയ്യുന്നില്ലെന്നുമാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തരീഖിനെ പുറത്താക്കിയത്.