Asianet News MalayalamAsianet News Malayalam

ചൈനക്കെതിരെ ആഞ്ഞടിച്ച് കരസേനാ മേധാവി

Army chief bipin rawat against china on doklam issue
Author
First Published Aug 27, 2017, 12:17 PM IST

ചൈനയ്‌ക്കെതിരെ കരസേന മേധാവി ജവറല്‍ ബിപിന്‍ റാവത്ത്. ദോക്ലാമില്‍ സമാധാന സ്ഥിതി തകര്‍ക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കൂടാനാണ് സാധ്യതയെന്നും കരസേന മേധാവി വ്യക്തമാക്കി.

സിക്കിം-ഭൂട്ടാന്‍-ടിബറ്റ് അതിര്‍ത്തിയായ ദോക്ലാമില്‍ ജൂണ്‍ 16ന് മുമ്പുള്ള സമാധാന അന്തരീക്ഷമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഫ്ലാഗ് മീറ്റിംഗുകളില്‍ ഇന്ത്യ ഇക്കാര്യം ആവശ്യപ്പെടുകുയും ചെയ്തു. നയതന്ത്രത്തിലൂടെയുള്ള പരിഹാരമാണ് വേണ്ടതെന്നും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.  ഒക്ടോബറിലെ ഇന്ത്യ-ചൈന വാര്‍ഷിക സംയുക്ത സൈനിക അഭ്യാസത്തിന് ചൈനയെ ക്ഷണിച്ചെങ്കിലും ചൈനയില്‍ നിന്ന് പ്രതികരണമുണ്ടായിട്ടില്ല. പാക് അധിനിവേശ കശ്‍മീരിലൂടെയുള്ള ചൈന – പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ പരമാധികാരത്തിന് വെല്ലുവിളായാണെന്നും കരസേന മേധാവി പറഞ്ഞു.

Follow Us:
Download App:
  • android
  • ios