പാക് ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ തിരിച്ചടിക്കുന്നത്
ദില്ലി: അതിര്ത്തിയില് ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് കരസേനാ മേധാവി ബിപിന് റാവത്ത്. എന്നാല് തുടര്ച്ചയായി പാകിസ്ഥാന് വെടിനിര്ത്തല് കരാര് ലംഘിച്ചു. പാക് ആക്രമണങ്ങളില് നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. പാകിസ്ഥാന് സമാധാനം ആഗ്രഹിക്കുന്നെങ്കില് ഇനി അവര് തന്നെ മുന്കയ്യെടുക്കണമെന്നും കരസേനാ മേധാവി പറഞ്ഞു.
നേരത്തെ കശ്മീരില് യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച മേജര് ഗൊഗോയിയെ കഴിഞ്ഞ ദിവസം പ്രായപൂര്ത്തിയായ പെണ്കുട്ടിക്കൊപ്പം പിടികൂടിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള് തെറ്റ് ചെയ്തവര്ക്ക് എതിരെ കര്ശന നടപടി എടുക്കുമെന്നായിരുന്നു കരസേനാ മേധാവിയുടെ മറുപടി. ഗ്രീനഗറിലെ ഹോട്ടല് മുറിയില് നിന്ന് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്കൊപ്പം പിടിയിലായ മേജര് ഗൊഗോയിയെ പൊലീസ് പിന്നീട് ആര്മി യൂണിറ്റിന് കൈമാറിയിരുന്നു.
