ഏറ്റുമുട്ടിയാല്‍ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കും. സൈന്യം ക്രൂരന്‍മാരല്ലെന്ന് കശ്‍മീരികള്‍ മനസിലാക്കണം.

ദില്ലി: നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്ന് കശ്‍മീരിലെ യുവാക്കളോട് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇക്കാര്യത്തിന് വേണ്ടി സൈന്യത്തിനോട് ഏറ്റുമുട്ടേണ്ടതില്ല. ഏറ്റുമുട്ടിയാല്‍ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കും. സൈന്യം ക്രൂരന്‍മാരല്ലെന്ന് കശ്‍മീരികള്‍ മനസിലാക്കണം. ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി സൈനിക നടപടി തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും ബിപിന്‍ റാവത് പറഞ്ഞു.