ശ്രീനഗര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ബിബിന്‍ റാവത് ജമ്മുകശ്|മീരില്‍ എത്തി. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനം. ഇന്നലെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഇന്നലെ തന്നെ വൈകിട്ട്, ബാങ്കിലേക്ക് പണവുമായി പോയ സംഘത്തിനു നേരെയും ആക്രമണമുണ്ടായി. ഇതില്‍ അഞ്ചോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഭീകരാക്രമണമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അതിനിടെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും.