ശ്രീനഗര്‍: കരസേനാ മേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗ് ഇന്ന് ജമ്മുകശ്മീർ സന്ദർശിക്കും. സംസ്ഥാനത്തെ സംഘർഷം തുടരുമ്പോഴാണ് സുരക്ഷാ സ്ഥിതി വിലയിരുത്താൻ കഴിഞ്ഞ രണ്ടു മാസത്തിൽ മൂന്നാം തവണ കരസേനാ മേധാവി എത്തുന്നത്. നിയന്ത്രണ രേഖ വഴിയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിന് സേനാ സാന്നിധ്യം കൂട്ടുന്നത് ചർച്ചയാവും.
കശ്മീരിലെ തെരുവുകളിൽ നടക്കുന്ന സംഘർഷത്തിന്റെ നിയന്ത്രണം ഇപ്പോൾ സിആർപിഎഫിനാണ്. ഇതിനിടെ വീട്ടുതടങ്കലിലുള്ള ഹുറിയത്ത് കോൺഫറൻസ് നേതാവ് സയിദ് അലി ഷാ ഗിലാനി ഇന്നു വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
