റംസാൻ മാസത്തിൽ ഭീകരവിരുദ്ധ നീക്കങ്ങൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം വന്നതിന് ശേഷം ആദ്യമായാണ് കരസേനാ മേധാവി കശ്മീർ താഴ്വര സന്ദർശിക്കുന്നത്.

ശ്രീനഗര്‍:കരസേനാ മേധാവി ബിപിൻ റാവത്ത് രണ്ട് ദിവസത്തെ സന്ദ‌ർശനത്തിനായി ഇന്ന് കശ്മീരിലെത്തും. അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം തുടരുന്നതിനിടെയാണ് റാവത്തിന്‍റെ സന്ദർശനം. ഉറി മേഖലയിൽ ഷെല്ലാക്രമണം ഇന്നും തുടർന്നു.

പാകിസ്ഥാന്‍റെ ആക്രമണത്തിൽ ജമ്മു,കത്വ,സാംബ ജില്ലകളിലെ അതിർത്തി മേഖലകളിൽ ഇന്നലെ അഞ്ച് നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു. റംസാൻ മാസത്തിൽ ഭീകരവിരുദ്ധ നീക്കങ്ങൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം വന്നതിന് ശേഷം ആദ്യമായാണ് കരസേനാ മേധാവി കശ്മീർ താഴ്വര സന്ദർശിക്കുന്നത്.