പൂഞ്ചിലെ ഗാട്ടി മേഖലയിൽ സലോത്രി, ബൽനോയ്​, സാഗ എന്നിവിടങ്ങളിൽ കനത്ത വെടിവെപ്പ്​ തുടർന്നുകൊണ്ടിരിക്കുകയാണ്​. രണ്ടു ദിവസം മുമ്പ്​ കൃഷ്​ണ ഗാട്ടിയിലെയും പൂഞ്ച്​ മേഖലയിലെയും അതിർത്തികളിൽ പാക്​ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട്​ ഇന്ത്യൻ സൈനികർ മരിക്കുകയും അഞ്ച്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

അതിർത്തി പ്രദേശങ്ങളിൽ പാക്​ റെഞ്ചേഴ്സിൻറെ ഷെൽ വർഷവും മോർട്ടാർ ആക്രമണവും തുടർന്നുകൊണ്ടിരിക്കുകയാണ്​. ഇന്ത്യൻ സൈനികർ സഞ്ചരിച്ച ട്രക്കിനുനേരെ പാക്​ഷെൽ പതിച്ചാണ്​ ജവാൻമാർക്ക്​ പരിക്കേറ്റത്​.