നാസിക്ക്: കാര്‍ ഷെഡില്‍ ആര്‍മി ജവാന്‍ തൂങ്ങിമരിച്ച നിലയില്‍. നാസിക്കിലാണ് സംഭവം. കൊല്‍ഹാപ്പൂര്‍ സ്വദേശിയായ കൃഷ്ണ നഗു കൊല്‍ഹേ (31) നാസിക്കനടുത്ത് ദേവ്‍ലാലിയിലെ എംറ്റി പാര്‍ക്ക് യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്.
ജോലി ചെയ്തിരുന്ന യൂണിറ്റിന്‍റെ കാര്‍ ഷെഡില്‍ ശനിയാഴ്ച തൂങ്ങിമരിക്കുകയായിരുന്നു കൃഷ്ണ. രാജസ്ഥാനില്‍ നിന്ന് ഈയടുത്താണ് ദേവ്‍ലാലിയിലേക്ക് കൃഷ്ണ മാറ്റം കിട്ടി വന്നതെന്ന് അധികൃതര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
