ശ്രീനഗര്‍: ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഉറിയിലെ ഡുലാൻജയിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. ഭീകരരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ഭീകരര്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് സേനയുടെ നിഗമനം. ബിഎസ്ഫും പൊലീസും സായുധപൊലീസ് സേനയും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.