ഇന്നലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. അതേസമയം ഇന്ത്യക്കെതിരെ പാക് മന്ത്രി ഷേയ്ക്ക് റാഷിദ് അഹമ്മദ് യുദ്ധഭീഷണി മുഴക്കിയിരുന്നു. പാകിസ്ഥാന് ശക്തമായ തിരിച്ചടി കൊടുക്കണമെന്ന കരസേനാ മേധാവിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ഷേയ്ക്ക് റാഷിദ് അഹമ്മദ്. 

കശ്മീര്‍:ജമ്മു കശ്മീരിലെ കുപ്വാരയില്‍ സൈന്യവും ഭീകരരും തമ്മീലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു സുരക്ഷ ഭടന് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇന്നലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. 

അതേസമയം ഇന്ത്യക്കെതിരെ പാക് മന്ത്രി ഷേയ്ക്ക് റാഷിദ് അഹമ്മദ് യുദ്ധഭീഷണി മുഴക്കിയിരുന്നു. പാകിസ്ഥാന് ശക്തമായ തിരിച്ചടി കൊടുക്കണമെന്ന കരസേനാ മേധാവിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ഷേയ്ക്ക് റാഷിദ് അഹമ്മദ്. സൈന്യത്തിനൊപ്പം പാക് ജനതയും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നാണ് ഷേയ്ക്ക് റാഷിദ് അഹമ്മദിന്‍റെ മുന്നറിയിപ്പ്.