ദില്ലി: ഉറിയിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ബോർഡ് ആക്ഷൻ ടീമിന്‍റെ (ബിഎടി) ആക്രമണം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടുത്തി. ഇന്ത്യയുടെ തിരിച്ചടിയിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു. ഇന്ത്യയുടെ സൈനിക പട്രോളിംഗ് സംഘത്തിനുനേരെ ആക്രമണം നടത്തുന്നതിനായിരുന്നു ബിഎടി പദ്ധതിയിട്ടിരുന്നത്.

മേയ് ആദ്യ വാരത്തിൽ ബിഎടി ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ആക്രമണം നടത്തുകയിരുന്നു. ആക്രമണത്തിൽ രണ്ട് ജവാന്മാർ കൊലപ്പെടുത്തുകയും ഇവരുടെ മൃതദേഹം പാക്കിസ്ഥാൻ വികൃതമാക്കുകയും ചെയ്തിരുന്നു.