ശ്രീനഗര്‍: കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബന്ദിപോര്‍ മേഖലയില്‍ ഭീകരരും സൈന്യവും ഏറ്റമുട്ടലലാണ് രണ്ട് ഭീകരരെ വെടിവച്ച് കൊന്നത്. മേഖലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സേന ശക്തമാക്കി. നിയന്ത്രണ രേഖയ്ക്കു സമീപം ആര്‍ എസ് പുര സെക്ടറില്‍ കടക്കാന്‍ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ അതിര്‍ത്തി സുരക്ഷാ സേന വധിച്ചു. സേനയുടെ മുന്നറിയപ്പ് അവഗണിച്ച് അതിര്‍ത്തി കടന്നപ്പോഴാണ് ഇയാളെ വധിച്ചതെന്ന് സേന അറിയിച്ചു.