ഹൈദരാബാദ്: റേഡിയോ ജോക്കിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബൊല്ലാറാമിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഏപ്രില്‍ 18നാണ് സന്ധ്യ സിംഗിന്‍റെ മൃതദേഹം കണ്ടെത്തിയത്. സന്ധ്യയുടെ ഭര്‍ത്താവ് വിശാല്‍ വൈഭവ് കരസേനയില്‍ മേജറാണ്.
ഗാസിയാബാദ് സ്വദേശിനിയായ സന്ധ്യയെ ഒരു വര്‍ഷം മുമ്പാണ് വിശാല്‍ വിവാഹം കഴിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ സന്ധ്യയെ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ക്വാര്‍ട്ടേഴ്‌സില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ വിശാലാണ്, സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്.
ഇയാള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം സ്ത്രീധന പീഡനം ആരോപിച്ച് സന്ധ്യയുടെ സഹോദരി വിശാലിനെതിരെ പോലീസില്‍ പരാതി നല്‍കി.
