ആശുപത്രിക്ക് സമീപം കൊല്ലപ്പട്ട നിലയിൽ മേജറുടെ ഭാര്യയാണ് യുവതി

ദില്ലി: ദില്ലിയിൽ ആർമി ഉദ്യോഗസ്ഥന്‍റെ ഭാര്യയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ കന്റോൺമെന്റ് മേഖലയ്ക്ക് സമീപമാണ് സംഭവം. ആശുപത്രിയിൽ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് പുറപ്പെട്ട യുവതിയെ അരമണിക്കൂറിന് ശേഷം ആശുപത്രിക്ക് സമീപം കൊല്ലപ്പട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ ഭാര്യയാണ് യുവതി. ഔദ്യോഗിക വാഹനത്തിലായിരുന്നു യുവതി ആശുപത്രിയിലെത്തിയത്. ഏറെ നേരം കാത്തിരുന്നിട്ടും യുവതി മടങ്ങാത്തതിനെ തുടർന്ന് ഡ്രൈവർ പൊലീസിനെ വിവരമറിയിച്ചു. അതിനിടെ കഴുത്തറത്ത നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരവും ലഭിച്ചു. 

ശരീരത്തിലൂടെ വാഹനം കയറ്റിയറക്കിയ പാടുകൾ കാണാം. കൊലപാതകിയെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. യുവതിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.