പാട്ന: രാജ്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ പോരാടാന്‍ രാഷ്ട്രീയ സ്വയം സേവകര്‍ സന്നദ്ധരാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. അതിര്‍ത്തിയില്‍ യുദ്ധത്തിനായി തയ്യാറാവാന്‍ സൈന്യത്തിന് മാസങ്ങള്‍ വേണ്ടിവരും ആര്‍എസ്എസിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ മതിയെന്നും ഭാഗവത് പറഞ്ഞു.

ആര്‍എസ്എസ് ഒരു സൈനിക സംഘടനയല്ല, പക്ഷെ ആര്‍മിക്ക് സമാനമായ അച്ചടക്കം ആര്‍എസ്എസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി ബീഹാറില്‍ എത്തിയതാണ് ഭാഗവത്. മുസാഫര്‍പൂരില്‍ ജില്ലയിലെ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് ഭാഗവതിന്‍റെ പ്രസ്താവന. കര്‍ഷകരുമായുള്ള കൂടിക്കാഴ്ചയടക്കം നിരവധി പരിപാടികളിലാണ് ഭാഗവത് പങ്കെടുക്കുന്നത്.